നെന്മേനി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 സംഘടിപ്പിച്ചു
September 30, 2026
നെന്മേനി: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെന്മേനി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 പരിപാടി സംഘടിപ്പിച്ചു. 28-ാം തീയതി രാവിലെ 11 മണിക്ക് നടന്ന പഞ്ചായത്ത് തല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഉയർത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുന്ന തൂഫാൻ വാരിയേഴ്സിനെ പങ്കെടുപ്പിച്ചു. ചടങ്ങിൽ തൂഫാൻ വാരിയേഴ്സിന് ബാഡ്ജുകളും വിതരണം ചെയ്തു.
സംസ്ഥാനതല തൂഫാൻ 2.0 പരിപാടിയുടെ വീഡിയോ സ്ട്രീമിംഗും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. നൂൽപ്പുഴ പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെയും നെന്മേനി ഗ്രാമപഞ്ചായത്തും പോലീസും തമ്മിലുള്ള ഏകോപനത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനും യുവാക്കളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പരിപാടി തുടക്കമിട്ടു.