ചരിത്രം


വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക്കിലാണ് നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെന്മേനി, ചീരാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മേനി ഗ്രാമപഞ്ചായത്തിന് 69.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂല്‍പ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയല്‍ പഞ്ചായത്തുമാണ്. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ തമിഴ്നാടിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് നെന്മേനി. പ്രാചീന സംസ്ക്കാരത്തിലേക്കു വെളിച്ചം വീശുന്ന അമൂല്യമായ ശിലാലിഖിതങ്ങളും ലോക ചിത്രകലയുടെ ആദിമമാതൃകകളും നവീനശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള പ്രസിദ്ധമായ എടക്കല്‍ഗുഹ പശ്ചിമഘട്ടത്തോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ അമ്പുകുത്തി മലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയുടെ മുകള്‍തട്ടിലെ, ഏകദേശം 98 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിള്ളലില്‍, മുകളില്‍ നിന്ന് കൂറ്റന്‍ പാറവീണ് സ്വയം രൂപപ്പെട്ടതാണ് പ്രാചീനവും ലോകപ്രസിദ്ധവുമായ എടക്കല്‍ ഗുഹ.

 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറു ഭാഗത്തായി പശ്ചിമഘട്ടത്തിനു കിഴക്ക് വിശാലമായ ഡക്കാന്‍ പീഠഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഏറെ വ്യത്യസ്തതയും ഒരുപാട് തനിമയുള്ള ഭൂമിയാണ് വയനാട് .പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് കടലിനോട് ചേര്‍ന്നു കിടക്കുന്ന കേരളം എന്നറിയപ്പെടുന്ന ഭൂവിഭാഗത്തോട് ഇവിടം എല്ലാതരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.അതുപോലെ കര്‍ണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും നീണ്ടുകിടക്കുന്ന കിഴക്കന്‍ സമതലങ്ങളോടും ഈ പ്രദേശം കാലാവസ്ഥയിലും ഭൂമിശാസ്ത്രത്തിലുമെല്ലാം വ്യത്യാസമായി കാണപ്പെട്ടു.

 

വയനാട് ജില്ലയുടെ കിഴക്കു ഭാഗത്തായി പശ്ചിമഘട്ടമലനിരകളുടെ കിഴക്കന്‍ചെരിവില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന നേന്മേനി ഗ്രാമപഞ്ചായത്ത് പ്രകൃതി സൌന്ദര്യത്തിലും ചരിത്രപ്രാധാന്യത്തിലും സമ്പുഷ്ടമാണ്.തെക്കെ ഇന്ത്യയില്‍ തന്നെ ഏറ്റവും പുരാതനമായ മനുഷ്യവാസത്തിന്‍റെ തെളിവുകള്‍ അവശേഷിക്കുന്ന ഭൂമിയാണ് നെന്മേനി ഭൂപ്രദേശം.ഇവിടുത്തെ എടക്കല്‍ ഗുഹ ചിത്രങ്ങള്‍ മനുഷ്യന്‍ കല്ലുകള്‍ കൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന കാലത്തോളം പഴക്കമുള്ളവയാണ്.ചരിത്രതീത കാലത്തുതന്നെ ഇവിടെ മനുഷ്യന്‍ വസിച്ചിരുന്നു.ഇവിടത്തെ പ്രകൃതിയും കാലാവസ്ഥയുമെല്ലാം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കി കൊടുത്തു.വര്‍ഷം തോറും കാലം തെറ്റിക്കാതെയുള്ള കാലവര്‍ഷവും ഉഷ്ണമേഖലയില്‍ മാത്രം ലഭ്യമായ സൂര്യപ്രകാശവും ഇവിടത്തെ മണ്ണിനെ അനുകൂലമായി തീര്‍ത്തു.ഇതിനെ ആശ്രയിച്ചുകൊണ്ട് പണ്ടുതൊട്ടേ ധാരാളം മനുഷ്യര്‍ ജീവിച്ചിരുന്നു.

 

ദക്ഷിണേന്ത്യയില്‍ പൌരാണിക കാലത്തേ മനുഷ്യന്‍ താമസിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ കോറിയിട്ട എടക്കല്‍ ഗുഹ നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി മലയിലാണ് സ്ഥിതി ചെയ്യുന്നത് .സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ 98 അടി നീളവും 22 അടി വീതിയുമുള്ള പാറയുടെ വിള്ളലില്‍ മറ്റൊരു പാറ വീണ് സ്വയം രൂപപ്പെട്ട ഗുഹയാണിത്.പ്രചീസ സംസ്ക്കാരങ്ങളിലേക്ക് തിരിഞ്ഞ് നോക്കാന്‍ വളരെ വിലപ്പെട്ട വിവരങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ശിലലഖിതങ്ങളും ലോക ചിത്രകലയുടെ ആദിമ മാതൃകകയും ഇവിടെ കാണാന്‍ കഴിയും .ആദിവാസി വിഭാഗമായ മുള്ളുവ കുറുമന്‍മാരുടെ പൂര്‍വികരാണ് ഈ ശില ചിത്രങ്ങള്‍ കോറിയതെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇവരും മറ്റനേകം തലമുറകളും കാടും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്ത് താമസിച്ചിരുന്നു. എന്നതിന്‍റെ തെളിവുകള്‍ നവീന ശിലയുഗ പൈതൃകം അവകാശപ്പെടുന്ന നെന്മേനിയിലെ കുപ്പക്കൊല്ലി,തൊവരിമല,ചെറുമാട്,മംഗലം കുന്ന് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

 

നെന്മേനി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം പണിയര്‍ ,കുറുമര്‍,നായ്ക്കര്‍,ഊരാളിമാര്‍ന്നീ ആദിവാസി വിഭാഗങ്ങളാണ്.പലകാലങ്ങളായി തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ചെട്ടിമാരും കേരളത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നും എത്തിയ കുടിയേറ്റക്കാരും ,1948 ല്‍ സ്ഥാപിതമായി വിമുക്തഭട പുനരധിവാസ കോളനി നിവാസികളും ചേര്‍ന്ന ഒരു സംസ്ക്കാരസമ്പന്ന ഭൂമിയാണിത്. ഇവരില്‍ സാമുദായികമായി ഭൂവുടമകളെന്നുംതൊളിലാളികളെന്നുമുള്ള വിഭജനം കാണാനാവും. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടആചാരങ്ങളും ആഘോഷങ്ങളും ഇന്നും നിലവിലുണ്ട്. ഉച്ചാല്‍, കമ്പളനാട്ടി, പുത്തരിപൂജകള്‍ എന്നിവ ഇതില്‍ ചിലതാണ്. പഞ്ചായത്തിന്റെ ആധുനിക സംസ്കാരംരൂപപ്പെടുന്നത്, 1927നു ശേഷം ആരംഭിച്ച കുടിയേറ്റത്തോടുകൂടിയാണ്.കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള എല്ലാ ജില്ലകളിലുംനിന്നുള്ള കുടിയേറ്റക്കാര്‍ ഇവിടെയെത്തിയിട്ടുണ്ട്.

 

വയനാട്ടില്‍ നെല്‍വയലുകള്‍ കൂടുതലുള്ള ഒരു പഞ്ചായത്താണ് നെന്മേനിമുള്ളുവക്കുരുമരെ പോലുള്ള ആദിവാസി വിഭാഗങ്ങള്‍ നെല്‍ കൃഷി ചെയ്തു വരുന്നു.അടിമപണിയും വല്ലി സമ്പ്രദായവും അവസാനിപ്പിക്കുന്നതിനുവേണ്ടി ആദിവാസികള്‍ നടത്തിയ ചെറുപോരാട്ടങ്ങളില്‍ തുടങ്ങിയ വര്‍ഗ്ഗ സമര പാഠങ്ങള്‍ ,വിമുക്തഭടന്‍മാരുടെ അവകാശ സമരങ്ങളുടേയും,തോട്ടം മേഖലയിലെ തൊഴിലാളി സമരങ്ങളുടേയും വേദിയായി നെന്മേനിയെ മാറ്റി.ഈ സമരങ്ങളെല്ലാം തന്നെ ട്രേഡ് യൂണിയനുകളുടേയും ബഹുജന സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.ഇത് പ്ദേശവാസികളെ കൂടുതല്‍ അവകാശ ബോധമുള്ളവരാക്കി മാറ്റി.

 

സ്വാതന്ത്ര സമര രംഗങ്ങളില്‍ പൊരുതി വീരമൃത്യും വരിച്ച ടിപ്പു സുല്‍ത്താന്‍റെയും വീരപഴശി രാജാവിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നെന്മേനി ഒട്ടേറെ സാക്ഷ്യം വഹിച്ചിട്ടുണ്ട്

 

ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച പഴശ്ശി രാജാവിന്റേയും ടിപ്പുസുല്‍ത്താന്റെയും ജീവിതവുമായിബന്ധപ്പെട്ട ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് നെന്മേനിയും പരിസരപ്രദേശങ്ങളുംസാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉയര്‍ന്ന ആതിഥ്യമര്യാദപാലിക്കുന്നവരാണ് വയനാടന്‍ ചെട്ടിമാര്‍. പ്രാചീന ആയുധങ്ങളായ അമ്പുംവില്ലുമേന്തി വേട്ടനായ്ക്കളുടെ സഹായത്തോടെ വേട്ടക്കിറങ്ങുന്ന കുറുമസംഘങ്ങളെ ഇപ്പോഴും കാണാറുണ്ട്. പ്രത്യേക താള-മേള-വേഷ വിധാനങ്ങളോടെഗോത്രവര്‍ഗ്ഗ ഗാനങ്ങളും നൃത്തങ്ങളുമുള്‍പ്പെടുത്തിക്കൊണ്ടുള്ള പണിയര്‍നാടകം അപൂര്‍വ്വമായ ഒരു കലാരൂപമാണ്. പരമ്പരാഗത രൂപങ്ങളിലുള്ള കോല്‍ക്കളി, കൈകൊട്ടിക്കളി, ഉലക്കകളി, മുറെകൊട്ടിക്കളി, ഉരലുകളി, വട്ടക്കളികള്‍തുടങ്ങിയവയും ആഘോഷാവസരങ്ങളില്‍ അരങ്ങേറാറുള്ള നാടന്‍ കലാരൂപങ്ങളാണ്.അടിമപ്പണിയും വല്ലിസമ്പ്രദായവും അവസാനിപ്പിക്കുന്നതിനുവേണ്ടി ആദിവാസികള്‍നടത്തിയിട്ടുള്ള ചെറുപോരാട്ടങ്ങള്‍ വര്‍ഗ്ഗസമരത്തിന്റെ ആദ്യപാഠങ്ങളായികണക്കാക്കാവുന്നതാണ്

 

ചെട്ടിമാരുടെ സാമൂഹ്യനേതൃത്വം ചീരാല്‍ചെട്ടിക്കായിരുന്നു. തികച്ചും ജനാധിപത്യരീതിയില്‍ ചീരാല്‍ ചെട്ടിയെതെരഞ്ഞെടുക്കാനുള്ള അവകാശം അമരമ്പം, ചെട്ടികൊടന്ന, നമ്പ്യാര്‍കുന്ന്, വരിക്കേരി, കളന്നൂര്‍ എന്നീ ചെട്ടികുടുംബങ്ങള്‍ക്കായിരുന്നു. ബ്രിട്ടീഷ്ഭരണകാലത്ത് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന പട്ടാളക്യാമ്പുകളെബന്ധപ്പെടുത്തി നിര്‍മ്മിച്ച ബത്തേരി, നൂല്‍പ്പുഴ വഴിയുള്ള ഗൂഡല്ലൂര്‍റോഡ്, ബത്തേരി, താളൂര്‍ വഴിയുള്ള ഗൂഡല്ലൂര്‍ റോഡ് എന്നിവയും ചുള്ളിയോട്, അമ്പലവയല്‍ കോളനിവക റോഡും ഈ പ്രദേശത്തെ പുരോഗതിയിലേക്ക് നയിച്ചു. ദേശീയസ്വാതന്ത്യ്രസമരത്തിന്റെ അലയൊലി ഈ പ്രദേശത്തുമെത്തിയിരുന്നു.ഭൂസ്വത്തുക്കള്‍ അധികവും വന്‍കിട തോട്ടമുടമകളുടെയും കൃഷിക്കാരുടെയുംകൈവശത്തിലായിരുന്നു. ഇടത്തരം കൃഷിക്കാരും കുറവല്ലായിരുന്നു. എന്നാല്‍നാമമാത്ര കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, മറ്റുകൈത്തൊഴിലുകാര്‍ എന്നിവരുടെ ജീവിതം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു. വളെര മുമ്പു തന്നെ ചെട്ടിമാര്‍ക്കിടയില്‍ ഗ്രാമസഭകളുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ചീരാല്‍ ചെട്ടിക്കായിരുന്നു ചെട്ടി സമുദായത്തിന്‍റെ നേതൃത്വം. അമരമ്പം,ചെട്ടികൊടന്ന,വരിക്കേരി,കളന്നൂര്‍ എന്നീ ചെട്ടി കുടുംബങ്ങള്‍ ചേര്‍ന്ന് ജനാധിപത്യ രീതിയിലായിരുന്നു ചീരാല്‍ ചെട്ടിയെ തിരഞ്ഞെടുത്തിരുന്നത്.ചെട്ടിമാരുടെ എല്ലാ പ്രശ്നങ്ങളും ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തിരുന്നു.

 

നെന്മേനിഗ്രാമത്തിലെ ആദ്യകാലഗതാഗതത്തിന് കാളവണ്ടികളുംകുതിരവണ്ടികളുമാണുപയോഗിച്ചിരുന്നത്. ആദ്യ ബസ് സര്‍വ്വീസ് നടത്തിയത്സി.സി.ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ്. വൈദ്യുതി എത്തിയത് 1970-ല്‍മാത്രമാണ്. വാര്‍ത്താവിനിമയ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കംകുറിച്ചത് 1954-ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ ആര്‍ പ്രകാശ് കോളനിസന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ നിവേദനം അംഗീകരിച്ച് 5 പോസ്റ്റ് ഓഫീസുകള്‍നിലവില്‍ വന്നതോടെയാണ്. ടെലഫോണ്‍ സൌകര്യം 1964 മുതല്‍ ലഭ്യമായി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭം സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി. പില്‍ക്കാലത്ത് ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങളായി മാറിയ പുത്തന്‍ കുന്ന്, ചീരാല്‍, കോളയാടി എന്നിവിടങ്ങളിലെസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യകാലത്തുണ്ടായിരുന്നത്. തുടര്‍ന്ന്ആനപ്പാറ, ചീരാല്‍ ഹൈസ്ക്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. കോളയാടി, ചീരാല്‍സാംസ്ക്കാരിക നിലയങ്ങള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍ എന്നിവ നല്ല നിലയില്‍പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മറ്റ് ഗ്രന്ഥശാലകളും വായനശാലകളുംപഞ്ചായത്തിലുണ്ട്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ചീരാല്‍, ചുള്ളിയോട്പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുഖേന നടന്നുവരുന്നു. ചുള്ളിയോട്കേന്ദ്രമാക്കി ഒരു ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.പഞ്ചായത്തില്‍ തൊവരിമലയിലാണ് വനഭൂമിയുള്ളത്. വിസ്തൃതമായസ്വകാര്യതോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വൈവിദ്ധ്യമാര്‍ന്ന ധാരാളംവൃക്ഷലതാദികളുണ്ട്. വിസ്തൃതമായ നെല്‍വയലുകള്‍ ഇവിടെയുണ്ട്. പ്രധാന കൃഷികള്‍കാപ്പി, കുരുമുളക്, തേയില, റബ്ബര്‍, ഇഞ്ചി, വാഴ, തെങ്ങ്, കമുങ്ങ്, ഏലം, മറ്റുധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ്.

 

1793ല്‍നെന്മേനി പഞ്ചായത്ത് രൂപീകൃതമായപ്പോള്‍, ബത്തേരി-ഗൂഡല്ലൂര്‍, ബത്തേരി-ചുള്ളിയോട് വഴി ഗൂഡല്ലൂര്‍, ചുള്ളിയോട്-അമ്പലവയല്‍, പഴൂര്‍-നമ്പ്യാര്‍കുന്ന്, അമ്മായിപ്പാലം-തൊവരിമല എന്നീ റോഡുകള്‍മാത്രമാണുണ്ടായിരുന്നത്. ഇവയില്‍ ചിലതാകട്ടെ, പഞ്ചായത്തിലെ വിവിധപ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന പട്ടാളക്യാമ്പുകളെ ബന്ധപ്പെടുത്തികൊണ്ട് നിര്‍മ്മിച്ചവയുടെ പുതിയരൂപങ്ങളായിരുന്നു.

 

1973- മാര്‍ച്ച് 9-ാം തിയ്യതിയാണ് ഇന്നത്തെ നെന്മേനി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത് അതുവരെ നൂല്‍പുഴ പഞ്ചായത്ത് വിഭജിച്ച് നൂല്‍പുഴ നെന്മേനി പഞ്ചായത്തുകള്‍ രൂപികരിക്കുകയാണുണ്ടായത്.7 അംഗ നോമിനേറ്റ് ഭരണസമിതിയാണ് നെന്‍മേനി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.ശ്രീ കെ എസ് കറുപ്പനാണ് ആദ്യത്തെ പ്രസിഡന്‍റ്,ശ്രീ പി ആര്‍ കുറുപ്പ് വൈസ് പ്രസിഡന്‍റും മറ്റംഗങ്ങള്‍ ശ്രീ എന്‍ മുഹമ്മദാലി,ശ്രീ കെ എം അബ്ബാസ് ,ശ്രീ മറ്റത്തില്‍ ജോണ്‍,ശ്രീ സി നാരായണന്‍,ശ്രീമതി കല്ല്യാണി എന്നരായിരുന്നു.14.03.1973 ന് ഭരണസമിതി ആദ്യ യോഗം ചേര്‍ന്നു.