നെന്മേനി ഗ്രാമപഞ്ചായത്ത് ഇ-വേസ്റ്റ് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

October 29, 2026

 

നെന്മേനി: നെന്മേനി ഗ്രാമപഞ്ചായത്തിനെ ഇ-വേസ്റ്റ് മുക്ത പഞ്ചായത്തായി പ്രസിഡന്റ് ശ്രീ. ഗംഗാധരൻ ആത്താർ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി സുജാത ഹരിദാസ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി തോമസ് സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു പ്രഖ്യാപനം. മാലിന്യമുക്തവും ശുചിത്വപൂർണവുമായ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു

നെന്മേനി ഗ്രാമപഞ്ചായത്ത് ഇ-വേസ്റ്റ് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു