ഓണം നെന്മേനി ഗ്രാമപഞ്ചായത്ത്-2026
August 24, 2026
നെൻമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 19/08/2026-ന് ഓണം പരിപാടി ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പരമ്പരാഗത ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ-കായിക പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി പൂർത്തിയാക്കി.