"ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ"

June 5, 2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഗ്രാമസഭയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തായത്ത് ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ഗ്രാമത്തിലെ ശുചിത്വം, ഹരിതവൽക്കരണം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പരിപാടിയിൽ വിശദമായ ചർച്ചകൾ നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം ശ്രീ. ഗംഗാധരൻ ആത്താർ നിർവഹിച്ചു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നത് ഭാവിതലമുറയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അനിവാര്യ നടപടിയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ശുചീകരണ പ്രതിജ്ഞയും സംഘടിപ്പിച്ചു.

 

"ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ"