ചരിത്രം
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക്കിലാണ് നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെന്മേനി, ചീരാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മേനി ഗ്രാമപഞ്ചായത്തിന് 69.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂല്‍പ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയല്‍ പഞ്ചായത്തുമാണ്. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ തമിഴ്നാടിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് നെന്മേനി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 29, 2026
നെന്മേനി ഗ്രാമപഞ്ചായത്ത് ഇ-വേസ്റ്റ് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
നെന്മേനി: നെന്മേനി ഗ്രാമപഞ്ചായത്തിനെ ഇ-വേസ്റ്റ് മുക്ത പഞ്ചായത്തായി പ്രസിഡന്റ് ശ്രീ. ഗംഗാധരൻ ആത്താർ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി സുജാത ഹരിദാസ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി തോമസ് സ്വാഗതം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
നെന്മേനി ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പും ആദരിക്കൽ...
September 30, 2026
നെന്മേനി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 സംഘടിപ്പിച്ചു
September 30, 2026