പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ഗംഗാധരൻ ആത്താർ

പ്രസിഡൻ്റ്

സുജാത ഹരിദാസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയ മുരളി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് നമ്പിച്ചാംകുടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉണ്ണി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നെന്മേനി ഗ്രാമപഞ്ചായത്ത്,കോളിയാടി,നെന്മേനി പി ഓ,673593 പിൻഉള്‍പ്പെടുന്ന വില്ലേജുകള്‍ - നെന്മേനി ,ചീരാല്‍ബ്ലോക്ക് - സുല്‍ത്താന്‍ ബത്തേരിതാലൂക്ക് - സുല്‍ത്താന്‍ ബത്തേരിഅസംബ്ലി മണ്ഡലം - സുല്‍ത്താന്‍ ബത്തേരിജില്ലാ പഞ്ചായത്ത് - വയനാട്വിസ്തൃതി - 69.38ച.കി.മിഅതിരുകള്‍ - വടക്ക് - സുല്‍ത്താന്‍ ബത്തേരി നഗരസഭ, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്തെക്ക് - തമിഴ്നാട്,അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്കിഴക്ക് - നൂല്‍പ്പുഴ പഞ്ചായത്ത് ,തമിഴ്നാട്പടിഞ്ഞാറ്- അമ്പലവയല്‍ പഞ്ചായത്ത്

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക്കിലാണ് നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെന്മേനി, ചീരാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മേനി ഗ്രാമപഞ്ചായത്തിന് 69.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂല്‍പ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയല്‍ പഞ്ചായത്തുമാണ്. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ തമിഴ്നാടിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് നെന്മേനി.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 24, 2026

ഓണം നെന്മേനി ഗ്രാമപഞ്ചായത്ത്-2026

നെൻമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 19/08/2026-ന് ഓണം പരിപാടി ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരമ്പരാഗത ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ-കായിക പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു....

കൂടുതൽ വായിക്കുക
പുതിയ വാർത്ത