ചരിത്രം
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍, സുല്‍ത്താന്‍ ബത്തേരി ബ്ളോക്കിലാണ് നെന്മേനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെന്മേനി, ചീരാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മേനി ഗ്രാമപഞ്ചായത്തിന് 69.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നൂല്‍പ്പുഴ പഞ്ചായത്തും തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും അമ്പലവയല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അമ്പലവയല്‍ പഞ്ചായത്തുമാണ്. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ തമിഴ്നാടിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് നെന്മേനി.
കൂടുതൽ വായിക്കുക